തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ചരിത്ര വിജയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സംഗമത്തിന് ശേഷം ചേർന്ന ബോർഡ് യോഗമാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയതെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കി മാറ്റാനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് സംഗമത്തിൽ ഉയർന്നുവന്നത്. നിർദ്ദേശങ്ങൾ പരിശോധിച്ചു സർക്കാരിന്റെ സഹായത്തോടെ സമയബന്ധിതമായി നടപ്പിലാക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.
ശബരിമലയുടെ പേരിൽ വിദ്വേഷ പ്രചരണം നടത്തുന്നവരെ വിശ്വാസികൾ ഒറ്റപ്പെടുത്തുന്നുവെന്നതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ വിജയമെന്ന് ബോർഡ് വിലയിരുത്തി.