അ​യ്യ​പ്പ സം​ഗ​മം തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റണ്ട് ; ശ​ബ​രി​മ​ല​യി​ൽ വി​ശ്വാ​സി​ക​ളു​ടെ കാ​ണി​ക്ക വ​രെ അ​ടി​ച്ചു​മാ​റ്റു​ന്നുവെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല |Ramesh chennithala

സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തും എ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ​യും ബോ​ർ​ഡി​ന്‍റെ​യും വീ​ര​വാ​ദം.
Ramesh chennithala
Published on

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ൽ ദേ​വ​സ്വം ബോ​ർ​ഡും സ​ർ​ക്കാ​രും വി​ശ്വാ​സി​ക​ളു​ടെ പ​ണം ദു​ർ​വി​നി​യോ​ഗം ചെ​യ്താ​ണ് അ​യ്യ​പ്പ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

അ​യ്യ​പ്പ സം​ഗ​മം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ധൂ​ർ​ത്തി​ന് മൂ​ന്നു കോ​ടി രൂ​പ​യാ​ണ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​ക്ക് ദേ​വ​സ്വം ബോ​ർ​ഡ് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ദേ​വ​സ്വം ബോ​ർ​ഡ് ഒ​രു പൈ​സ പോ​ലും ചെ​ല​വാ​ക്കി​ല്ല എ​ന്നും സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തും എ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ​യും ബോ​ർ​ഡി​ന്‍റെ​യും വീ​ര​വാ​ദം.

തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ടാ​യി അ​യ്യ​പ്പ സം​ഗ​മം നടത്തിയത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ​ർ​പ്ള​സ് ഫ​ണ്ടി​ൽ നി​ന്ന് മൂ​ന്നു കോ​ടി രൂ​പ​യാ​ണ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​ക്ക് കൈ​മാ​റി​യ​ത്. 8.2 കോ​ടി രൂ​പ​യാ​ണ് മൊ​ത്തം ന​ൽ​കാ​ൻ ഉ​ള്ള​ത് എ​ന്നാ​ണ് വി​വ​രം. അ​യ്യ​പ്പ സം​ഗ​മം പൊ​ളി​ഞ്ഞു​പോ​യ സ്ഥി​തി​ക്ക് മു​ഴു​വ​ൻ പ​ണ​വും ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് ത​ന്നെ പോ​കും എ​ന്ന​ത് ഉ​റ​പ്പാ​ണ്.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ന​ട​ത്തി​യ അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് കേ​ര​ള​ത്തി​ലെ ഭ​ക്ത​ജ​ന​ങ്ങ​ൾ ന​ൽ​കി​യ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​ണം ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന​ത് അ​ങ്ങേ​യ​റ്റം ഗൗ​ര​വ​മാ​യ തെ​റ്റാ​ണ്. ​ക​പ​ട ഭ​ക്ത​ന്മാ​രെ എ​ത്ര​യും പെ​ട്ടെ​ന്ന് നി​ർ​മാ​ർ​ജ​നം ചെ​യ്തു പൂ​ങ്കാ​വ​ന​ത്തി​ന്‍റെ​യും ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളു​ടെ​യും പ​രി​ശു​ദ്ധി വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com