ഒറ്റപ്പാലം: മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ മേൽ ഉണ്ടായ അയ്യപ്പശാപം മാറ്റാനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.ഒറ്റപ്പാലത്ത് ഗണേശോത്സവത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ.
പാലക്കാട്ട് നിന്നുപോയ ജ്യോത്സ്യന്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരിഹാരത്തിന്റെ ഭാഗമായാണോ ശബരിമലയില്‍ അയ്യപ്പസംഗമം നടത്തുന്നതെന്ന് തനിക്ക് അറിയില്ല. മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് താഴെയിറങ്ങിയാല്‍ മകള്‍ക്കും മരുമകനും ജയില്‍വാസമനുഭവിക്കാന്‍ യോഗമുണ്ടെന്ന് ജ്യോത്സ്യന്‍ പറഞ്ഞിട്ടുണ്ടെന്ന് ശോഭാ പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശനത്തിന് മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി ഭക്തരോട് മാപ്പുപറയണം. അന്ന് തനിക്കെതിരേ ഉള്‍പ്പെടെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം. സനാതനധര്‍മം എന്തെന്ന് അറിയാത്തവരാണ് അയ്യപ്പസംഗമം നടത്തുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ വിമർശിച്ചു.