
മഹാത്മ അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28, രാവിലെ 8.30ന് വെള്ളയമ്പലം അയ്യങ്കാളി സ്വകയറിലുള്ള പ്രതിമയിൽ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പുഷ്പാർച്ചന നടത്തും. അനുസ്മരണ സമ്മേളനത്തിൽ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ വി.കെ പ്രശാന്ത്, ആന്റണി രാജു, ഒ.എസ്.അംബിക, വി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, വാർഡ് കൗൺസലർ ഡോ.കെ.എസ്. റീന തുടങ്ങിയ ജനപ്രതിനിധികളും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.