13-ന് മുകളിൽ ആർക്കും കാണാവുന്ന 'അവിഹിതം'. ആദ്യഗാനം പുറത്തിറങ്ങി

13-ന് മുകളിൽ ആർക്കും കാണാവുന്ന 'അവിഹിതം'. ആദ്യഗാനം പുറത്തിറങ്ങി
Published on

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം 'അവിഹിത'ത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു. ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികൾക്ക് ശ്രീരാഗ് സജി സംഗീതം പകർന്ന് സിയ ഉൾ ഹഖ്, ശ്രീരാഗ് സജി എന്നിവർ ആലപിച്ച " അയ്യയ്യേ, നിർമ്മലേ..."എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് U/A സെർട്ടിഫിക്കറ്റും ലഭിച്ചു.

ഇഫോർ എക്സ്പിരിമെന്റ്സ്,ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ)എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഹാരിസ് ദേശം,പി ബി അനീഷ്,സി വി സാരഥി,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഛായാഗ്രഹണം നിർവഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനും രമേശ് മാത്യുവുമാണ്. ക്രിയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുധീഷ് ഗോപിനാഥ്, കല - കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ - അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ- ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈൻ- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പിൽ, മാർക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്). ഒക്ടോബർ പത്തിന് ഈ അവിഹിതം പ്രദർശനത്തിനെത്തും..

Related Stories

No stories found.
Times Kerala
timeskerala.com