കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ട്രാൻസ് യുവതി അവന്തികയുടെ ആരോപണത്തിൽ അവരുടെ സുഹൃത്ത് രാഹുലിനെ പിന്തുണച്ച് രംഗത്തെത്തി. അവന്തികയുടെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതം ആണെന്നാണ് അന്ന രാജു പറഞ്ഞത്. (Avantika's Allegations Aganist Rahul Mamkootathil)
അവർ ബി ജെ പി നേതാക്കളുമായി കൂടിയാലോചിച്ചുവെന്നും, രാഹുൽ മൂന്ന് വർഷം മുൻപ് ചാറ്റ് ചെയ്തപ്പോൾ താനും അവരോടൊപ്പം വീട്ടിൽ താമസിച്ചിരുന്നുവെന്നും ഇവർ പറയുന്നു. ആരാണ് ആദ്യം മെസേജ് അയച്ചതെന്ന് തനിക്ക് അറിയാമെന്നും, അവന്തികയോട് രാഹുൽ മോശമായി പെരുമാറിയിട്ടില്ല എന്നും സുഹൃത്ത് പറഞ്ഞു.
അദ്ദേഹത്തിൽ നിന്ന് ട്രാൻസ്ജൻഡർ സമൂഹത്തിന് യാതൊരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല എന്നും, അവർ പറയുന്നത് പച്ചക്കള്ളമാണെന്നും അന്ന രാജു ആരോപിച്ചു. താനും അവന്തികയും മുൻപ് പല വിഷയങ്ങളിൽ ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തിട്ടുണ്ടെന്നും, രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്നേ പ്രതികരിക്കാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.