
ഓണത്തിന് പാലടയുടെ അതേ രുചിയിൽ അവൽ പായസം തയ്യാറാക്കാം. വെറും 10 മിനിറ്റിൽ അതീവ രുചിയിൽ എങ്ങനെ അവൽ പായസം തയ്യാറാക്കാമെന്ന് നോക്കാം,
ആവശ്യമുള്ള സാധനങ്ങൾ
അവൽ - ഒരു കപ്പ്
പാൽ - രണ്ടരക്കപ്പ്
പഞ്ചസാര - കാൽക്കപ്പ്
ചുരണ്ടിയ തേങ്ങ - ഒരു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് പത്തെണ്ണം
നെയ്യ്, ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ വീതം
തയ്യാറാക്കുന്ന വിധം
ഒരു ഉരുളിയിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ് വറുത്ത് കോരുക. ബാക്കിയുള്ള നെയ്യിൽ തേങ്ങയിട്ട് വറുത്തു കോരുക.
അവൽ വെള്ളത്തിൽ ഇട്ട് കുതിർക്കുക. നല്ല മയത്തിൽ വെള്ളം ഊറ്റിക്കളഞ്ഞ് വയ്ക്കുക.
ഒരു നോൺസ്റ്റിക്ക് പാനിൽ പാൽ ഒഴിച്ച് ചൂടാക്കി പഞ്ചസാരയും ചേർക്കുക. ഇതിലേക്ക് അവൽ ചേർത്ത് അഞ്ചുമിനുറ്റ് ചെറുതീയിൽ വേവിക്കുക. ഇനി വറുത്ത അണ്ടിപ്പരിപ്പ്, ഏലയ്ക്കാപ്പൊടിയും ചേർത്ത് അഞ്ചുമിനുറ്റ് കൂടി ചൂടാക്കിയശേഷം ഇറക്കാം.