ഓട്ടോറിക്ഷ ഉരുണ്ട് വന്ന് ഇടിച്ചു; ചികിത്സയിലിരിക്കെ സ്ഥാനാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം | Candidate death

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ട് വന്ന് ജസ്റ്റിനെ ഇടിക്കുകയായിരുന്നു.
candidate death
Updated on

തിരുവനന്തപുരം : കോര്‍പ്പറേഷന്‍ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. ജസ്റ്റിന്‍ ഫ്രാന്‍സിസ് (60) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ട് വന്ന് ജസ്റ്റിനെ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ മരിച്ചു. തുടർന്ന് വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. നാളെയാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.

അതേ സമയം, മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടത്തെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com