
പാലക്കാട്: സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് നാലു വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. പാലക്കാട് മണ്ണാ൪ക്കാടുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. (Autorickshaw overturns)
അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഡ്രൈവറേയും രണ്ട് വിദ്യാർഥികളേയും വട്ടമ്പലത്തും മറ്റു രണ്ടു പേരെ മണ്ണാ൪ക്കാട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.