
തൃശൂർ: ദേശീയപാത വട്ടക്കല്ലിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായി(Autorickshaw overturns). മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിലാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന യുവാവിന് ജീവൻ നഷ്ടമായി.
പീച്ചി, കൊണ്ടുവാറ അശോകൻ്റെ മകൻ അനൂപി(24)നാണ് ജീവൻ നഷ്ടമായത്. അപകട വിവരമറിഞ്ഞ് വന്ന വഴിയാത്രക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്നാണ് അനൂപിനെ പുറത്തെടുത്തത്. എന്നാൽ അനൂപിനെ ഉടൻ തന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.