
ആലപ്പുഴ: തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. തത്തമ്പളളി മാമൂട് സ്വദേശി പ്രജിത്ത് (30), മാമൂട് സ്വദേശി സാജൻ ( 37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പുന്നമട തോട്ടാതോട് പാലത്തിനു സമീപം വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടയിൽ പ്രതികൾ ഓട്ടോറിക്ഷ ഡ്രൈവറുടെ തലയിൽ ഹെൽമെറ്റ് കൊണ്ടടിച്ച് മുറിവേല്പിക്കുകയായിരുന്നു.
അടികൊണ്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.