തൃശ്ലൂര്‍ : പൈങ്കുളത്ത് ഓട്ടോറിക്ഷ ഡ്രൈവറിനെ ആക്രമിച്ച പോക്‌സോ കേസ് പ്രതി അറസ്റ്റിൽ.പൈങ്കുളം മനക്കല്‍ തൊടി വീട്ടില്‍ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.
രാവിലെ 7.50 ടെ സംഭവം നടന്നത്.ഓട്ടോയുടെ പിന്നിൻ സീറ്റിൽ നിന്നും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി ഉണ്ണികൃഷ്ണന്റെ കഴുത്തിനു മുറിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഓട്ടോ വേഗം നിര്‍ത്തി ഉണ്ണികൃഷ്ണന്‍ ഉടന്‍ തന്നെ ഓടി ഒരു വീട്ടില്‍ സഹായം തേടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരാണ് ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പ്രതിയായ ബാലകൃഷ്ണനെ വീടിനു സമീപം ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി പിടികൂടുകയായിരുന്നു. മുമ്പ് ഒരു പോക്‌സോ കേസില്‍ ഉള്‍പ്പെട്ടു ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്തിനാണ് ആക്രമിച്ചത് സംബന്ധിച്ച് വിവരങ്ങള്‍ വ്യക്തമല്ല.