കൊച്ചി : തൊഴിലന്വേഷിച്ച് കൊച്ചിയിലെത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. വയനാട് കണിയാമറ്റം സ്വദേശി അബ്‌ദുൾ റഹ്മാനാണ് (34) പിടിയിലായത്.
എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് വച്ച് കഴിഞ്ഞ ദിവസം നടന്ന സംഭവത്തിലാണ് പൊലീസ് നടപടി. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പരാതിക്കാരൻ്റെ കൈയ്യിലുണ്ടായിരുന്ന പണം അപഹരിച്ചുവെന്നും പാസ്പോർട്ടും മറ്റ് രേഖകളും തട്ടിപ്പറിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്നടപടി. സംഭവത്തിന് പിന്നാലെ യുവാവ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.