
കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥ ചോര്‍ന്ന സംഭവത്തില്‍ ഡി.സി. ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ മേധാവി എ.വി. ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. (D.C. Books)
ആത്മകഥ ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ ശ്രീകുമാറിനെ ഒന്നാംപ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇ.പി. എഴുതാത്ത കാര്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്.