
തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തെ തുടർന്ന് നടത്തിയ അന്വേഷണം പൂർത്തിയായി. അന്വേഷണത്തിന്റെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. (E. P. Jayarajan)
ഡിസി ബുക്ക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവി എ.വി. ശ്രീകുമാർ ആണ് കേസിൽ എക പ്രതി. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.