തിരുവനന്തപുരം : ട്രെയിനെത്താൻ ഇടാനും നിമിഷങ്ങൾ മാത്രം ശേഷിക്കുന്ന അവസരത്തിൽ പാഞ്ഞെത്തിയ ഓട്ടോറിക്ഷ റെയിൽവേ ലെവൽക്രോസിൽ കുടുങ്ങി. കണിയാപുരത്താണ് സംഭവം. (Auto gets trapped in Railway level cross)
ഗേറ്റ് അടയുകയും അലാറം മുഴങ്ങുകയും ചെയ്‌തു. ഓട്ടോയ്ക്കുള്ളിൽ യാത്രക്കാരും ഉണ്ടായിരുന്നു. ഗേറ്റ് കീപ്പറടക്കം ബഹളം വച്ചിട്ടും കേൾക്കാതെയാണ് ഡ്രൈവർ മുന്നോട്ട് കുതിച്ചത്.
ഒടുവിൽ ഗേറ്റ് കീപ്പർ ഓടിയെത്തിയാണ് കുടുങ്ങിയ ഓട്ടോ പിന്നോട്ടെടുപ്പിച്ചത്. നിമിഷങ്ങൾക്കകം ട്രെയിൻ ചീറിപ്പാഞ്ഞു പോയി. ഓട്ടോ ഡ്രൈവർക്കെതിരെ നടപടി എടുത്തിട്ടില്ല എന്നാണ് വിവരം.