കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മുഖദാർ സ്വദേശിയായ ആസിഫാണ് മരിച്ചത്. ഇയാൾ ഓട്ടോ ഡ്രൈവർ ആണ്. കടൽ ഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.(Auto driver's body found on Kozhikode South Beach)
പ്രാഥമിക വിവരമനുസരിച്ച് കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.