കോഴിക്കോട് : വടകരയിൽ യുവതിയെയും കുട്ടിയേയും ഓട്ടോഡ്രൈവർ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. വില്യാപ്പള്ളിയിലാണ് സംഭവം. (Auto driver tried to kidnap woman and kid in Kozhikode)
ആശുപത്രിയിലേക്ക് പോകാൻ കയറിയ 28കാരിക്കാണ് ദുരനുഭവം ഉണ്ടായത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെയും ഇയാൾ മർദിച്ചു.
ഇന്നലെ ഉച്ചയോടെ ഉണ്ടായ സംഭവത്തിൽ സജീഷ് കുമാറിനെ പോലീസ് പിടികൂടി. ഇയാൾ നടത്തിയ ആക്രമണത്തിൽ എസ് ഐയുടെ തലയ്ക്ക് പരിക്കേറ്റു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.