തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. ഓട്ടോ ഡ്രൈവർ ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ രാജ്, വിജയൻ എന്നിവരാണ് ദിലീപിനെ ആക്രമിച്ചത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പ്രതികൾ റോഡ് സൈഡിൽ ഇരിക്കുന്നതിനിടെ ഓട്ടോയുടെ ലൈറ്റിന്റെ പ്രകാശം മുഖത്തടിച്ചെന്ന് പറഞ്ഞാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ഇരുവരും ദിലീപിന്റെ മുതുകിൽ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവശേഷം പ്രതികൾ ഒളിവിലാണ്.