
കല്‍പ്പറ്റ: വയനാട്ടിലെ പുളിഞ്ഞാലിൽ കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട ഗര്‍ത്തം വിദഗ്ധ സംഘമെത്തി പരിശോധിച്ചു(crater). ജിയോളജി, റവന്യൂ ഉദ്യോഗസ്ഥര്‍, ജില്ല ദുരന്തനിവാരണ അതോറിറ്റി എന്നിവർ സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഭൂമിക്കടിയിലൂടെ ഗര്‍ത്തത്തിലേക്ക് വെള്ളം എത്തുന്ന സാഹചര്യങ്ങൾ ഒന്നും നിലവിൽ ഇല്ലെന്നും ഗര്‍ത്തത്തിലേക്ക് ശക്തമായ നീരുറവകളൊന്നും എത്തിച്ചേരുന്നില്ലന്നും പരിശോധനയില്‍ കണ്ടെത്തി.
അതുകൊണ്ടു തന്നെ കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുമില്ല. അതുകൊണ്ടു തന്നെ ആശങ്ക പെടാനുള്ള സാഹചര്യം നിലനില്കുന്നില്ലെന്ന് സംഘം വിലയിരുത്തി. അതേസമയം കഴിഞ്ഞ ദിവസം വൈകിട്ട് നെല്ലിക്കച്ചാല്‍ ഉന്നതി റോഡിൽ വിള്ളൽ കണ്ടെത്തിയിരുന്നു. സുരക്ഷയുടെ ഭാഗമായി പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചിരുന്നു.