'തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ എല്ലാ സ്ഥാപനങ്ങളിലും ഓഡിറ്റ് വേണം': ഹൈക്കോടതി | Devaswom Board

2022 വരെയുള്ള കണക്കുകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു
Audit required in all institutions of Travancore Devaswom Board, says High Court
Published on

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് (TDB) കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും കൃത്യമായ ഓഡിറ്റ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ക്ഷേത്രങ്ങൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും ഓഡിറ്റ് നടക്കണം.(Audit required in all institutions of Travancore Devaswom Board, says High Court)

നിലവിലെ സോഫ്റ്റ്‌വെയർ സംവിധാനം കൃത്യമായ ഓഡിറ്റിന് പര്യാപ്തമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. വേഗത്തിൽ ഓഡിറ്റ് പൂർത്തിയാക്കാനുള്ള സംവിധാനം അടിയന്തരമായി ഏർപ്പെടുത്തണമെന്നും, ടെക്നിക്കൽ കമ്മിറ്റി ഒരുമാസത്തിനുള്ളിൽ യോഗം ചേർന്ന് ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.

ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ഓഡിറ്റ് നടപടികൾ കൃത്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. 2022 വരെയുള്ള കണക്കുകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com