തൃശൂർ : സി പി എമ്മിലെ ശബ്ദസന്ദേശ വിവാദത്തിൽ പ്രതികരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നിബിൻ ശ്രീനിവാസൻ. ഡി വൈ എഫ് ഐ നേതാവ് ശരത്തിൻ്റെ ശബ്‍ദരേഖയിൽ മറുവശത്തുള്ളത് തൻ്റെ ശബ്ദം ആണെന്ന് അദ്ദേഹം സമ്മതിച്ചു. (Audio clip controversy in CPM)
എന്നാൽ, അതെങ്ങനെയാണ് പുറത്ത് പോയതെന്ന് അറിയില്ല എന്നാണ് നിബിൻ മാധ്യമങ്ങളോട് പറഞ്ഞത്. തൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് ശരത്തെന്നും, ഇതെല്ലാം ഒന്നരക്കൊല്ലം മുൻപ് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണിലാണോ റെക്കോർഡാണോ എന്നറിയില്ല എന്നും, ശരത്തുമായുള്ള സംഭാഷണത്തിൽ കേൾവിക്കാരൻ മാത്രമായിരുന്നു താൻ എന്നും പറഞ്ഞ നിബിൻ, അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ശരത്താണ് എന്നും, കണ്ണനെപ്പറ്റിയും മൊയ്തീനെ പറ്റിയും വെളിപ്പെടുത്തൽ നടത്തിയത് അയാളാണ് എന്നും കൂട്ടിച്ചേർത്തു.
കണ്ണൻ്റെ തൊഴിലിനെ മോശമാക്കി സംസാരിച്ചത് ശരത്ത് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി തുറന്ന് കാട്ടിയതിനാണ് തന്നെ സി പി എമ്മിൽ നിന്ന് പുറത്താക്കിയതെന്നും, ശരത്തിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ശബ്ദരേഖ പുറത്ത് വിടണമെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും, താനല്ല അറ്റ ചെയ്തതെന്നും പറഞ്ഞ നിബിൻ, തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയ കാര്യം പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും അറിയിച്ചു.