തിരുവനന്തപുരം: ഇന്ന് ആശാ പ്രവർത്തകർ പ്രതിഷേധ പൊങ്കാലയിടും. സെക്രട്ടറിയേറ്റ് പടിക്കൽ തന്നെയാണ് ഇവർ പൊങ്കാലയിടുന്നത്. (Attukal Pongala 2025 )
സമരം നടക്കുന്നതിനാൽ മറ്റെവിടെയും പോകാൻ സാധിക്കാത്തതിനാലാണിത്. ഇത് വിശ്വാസത്തിൻ്റെ കൂടി ഭാഗമാണ് എന്നാണ് ഇവർ പറയുന്നത്.
അതേസമയം, പൊങ്കാലയ്‌ക്കെത്തിയ നിരവധി പേർ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു.