തിരുവനന്തപുരം: ചരിത്ര സായൂജ്യത്തിനായി അടുപ്പുകൾ കൂട്ടി കാത്തിരിക്കുകയാണ് ഭക്തജനങ്ങൾ. ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിക്കാനായി ഓരോരുത്തരും തലേന്ന് തന്നെ അടുപ്പുകൾ കൂട്ടാൻ സ്ഥലം പിടിച്ചിരുന്നു. (Attukal Pongala 2025 )
രാവിലെ വലിയ തിരക്കാണ് തിരുവനന്തപുരം നഗരത്തിൽ അനുഭവപ്പെടുന്നത്. രാവിലെ 10.15നാണ് അടുപ്പ് വെട്ട്.
9.45ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. 1.15നാണ് നിവേദ്യം.