
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി ഇന്ന് തിരുവനന്തപുരം സെൻട്രലിനും കൊല്ലം ജംഗ്ഷനുമിടയിൽ ഒരു സ്‌പെഷ്യൽ പാസഞ്ചർ ട്രെയിൻ കൂടി അനുവദിച്ചു. (Attukal Pongala 2025 )
തിരുവനന്തപുരം സെൻട്രൽ പ്ലാറ്റ്‌ഫോം നമ്പർ 1 ൽ നിന്നും ഉച്ചയ്ക്ക് 1:30 ന് കൊല്ലം വരെയാണ് സർവ്വീസ് ഉണ്ടാവുക. കൊല്ലം സ്പെഷ്യൽ ഹാൾട്ട് സ്റ്റേഷനുകൾ അടക്കം എല്ലാ സ്റ്റേഷനുകളിലും ഇത് നിർത്തും.
തിരികെ കൊല്ലത്ത് നിന്ന് വൈകുന്നേരം 5.55ന് പുറപ്പെടും.