ഭക്തിയുണർത്തുന്ന കാഴ്ച്ച: പണ്ടാര അടുപ്പിൽ തീ പകർന്നു | Attukal Pongala 2025

രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 10.15നായിരുന്നു അടുപ്പ് വെട്ട്.
ഭക്തിയുണർത്തുന്ന കാഴ്ച്ച: പണ്ടാര അടുപ്പിൽ തീ പകർന്നു | Attukal Pongala 2025
Published on

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ തീ പകർന്നു. ഭക്തിമുഖരിതമായ അന്തരീക്ഷത്തിൽ ദേവിക്ക് പൊങ്കാല അർപ്പിക്കാനായി തലസ്ഥാനത്ത് ഭക്തജനങ്ങളുടെ തിരക്കാണ്. (Attukal Pongala 2025)

നിവേദ്യം ഉച്ചയ്ക്ക് 1.15നാണ്. രാത്രി 7.45നാണ് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തുന്നത്. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.

മുൻ വർഷങ്ങളേക്കാൾ ഇത്തവണ പൊങ്കാല സമർപ്പണത്തിന് തിരക്ക് കൂടുതലാണ്. ഇന്നലെ വൈകുന്നേരം ദേവീദർശനത്തിനായി നീണ്ട നിര തന്നെ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 10.15നായിരുന്നു അടുപ്പ് വെട്ട്.

Related Stories

No stories found.
Times Kerala
timeskerala.com