

തിരുവനന്തപുരം: ആറ്റിങ്ങലിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആലംകോട് ഞാറവിള വീട്ടിൽ അസ്ഹറുദ്ദീൻ (19) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 13-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ചാത്തമ്പാറ ബസ് സ്റ്റോപ്പ് മുതൽ പ്രതി പിന്തുടർന്നു. തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കോടതിയിൽ ഹാജരാക്കിയ അസ്ഹറുദ്ദീനെ റിമാൻഡ് ചെയ്തു.