കൊച്ചി: പോക്കറ്റിൽ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തയാളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കൊച്ചി കടവന്ത്രയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. റോഡരികിൽ കിടന്നുറങ്ങിയ പിറവം സ്വദേശിയായ ജോസഫിനെയാണ് (55) കൊല്ലാൻ ശ്രമിച്ചത്.(Attempted to set fire to a sleeping man in Kochi, suspect arrested)
പണം മോഷ്ടിച്ചത് ജോസഫ് ചോദ്യം ചെയ്തതിലുള്ള പ്രതികാരമായാണ് പ്രതി, ജോസഫിന്‍റെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
സംഭവത്തിൽ കൊച്ചി സ്വദേശിയായ ആന്റപ്പനെ പോലീസ് പിടികൂടി. ഗുരുതരമായി പൊള്ളലേറ്റ ജോസഫ് നിലവിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.