തൃശൂര്‍ : ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുകര അറക്കല്‍ വീട്ടില്‍ ഷിബു (48) ആണ് പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ തൃപ്രയാര്‍ എളേടത്ത് പാണ്ടന്‍കുളങ്ങര ഭഗവതി ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിലെ ഭണ്ഡാരമാണ് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചത്.
ഷിബു വാടാനപ്പള്ളി, വലപ്പാട്, മതിലകം പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ എട്ട് ക്രമിനല്‍ക്കേസുകൾ ഉണ്ട്.