
മലപ്പുറം : മഞ്ചേരിയില്‍ എസ്ബിഐ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മഞ്ഞപ്പറ്റ സ്വദേശിയായ ഫായിസ് (28) ആണ് പോലീസ് പിടികൂടിയത്. ഒളിവില്‍ പോയ പ്രതിയെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ഫെബ്രുവരി നാലാം തീയതി വെളുപ്പിന് ബൈക്കിലാണ് പ്രതി സംഭവസ്ഥലത്തെത്തിയത്. എടിഎം മെഷീന്‍ തകര്‍ത്ത് പണം കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ പ്രതിയുടെ പകൽ ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ശ്രമം പരാജയപ്പെട്ടതോടെ പദ്ധതി ഉപേക്ഷിച്ച് ഫായിസ് മടങ്ങി.
മോഷണശ്രമം നടന്ന സമയത്ത് മെഷീനില്‍ പണം ഉണ്ടായിരുന്നതായാണ് ബാങ്ക് അധികൃതര്‍ പോലീസിന് നല്‍കിയ മൊഴി. കഴിഞ്ഞ കുറച്ചുദുവസങ്ങളായി മെഷീന്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് മനസിലാക്കിയാണ് പ്രതി മോഷണത്തിന് ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.