പാലക്കാട് : വീടിൻ്റെ മച്ചിൽ ഒളിച്ചിരുന്ന വധശ്രമക്കേസ് പ്രതിയെ പോലീസ് പിടികൂടി. സുൽത്താൻ റാഫിയെന്ന വ്യക്തിയെയാണ് പിടികൂടിയത്. തൃത്താല പൊലീസാണ് ഇയാളെ പിടികൂടിയത്. (Attempted murder case accused hiding in the attic of the house)
ഇയാൾക്കെതിരെ ഞാങ്ങാട്ടിടിയിൽ വച്ച് യുവാക്കളെ മർദിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഒളിവിലും പോയി. ഇന്നലെയാണ് വീടിൻ്റെ മച്ചിൽ ഇയാൾ ഒളിച്ചിരിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്.