അനധികൃതമായി മരുന്ന് കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടു പേര്‍ അറസ്റ്റിൽ

arrest
Published on

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി മരുന്ന് കടത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാലീദ്വീപ് സ്വദേശികളാണ് അഞ്ചുലക്ഷം വരെ വിലയുള്ള മരുന്നുകളുമായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ യൂണിറ്റിന്റെ പിടിയിലായത്.

അഞ്ച് പെട്ടികളിലായാണ് ഇവര്‍ മരുന്ന് കടത്താന്‍ ശ്രമിച്ചത്. മരുന്ന് സൂക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശം ഇല്ലാത്തതിനാല്‍ മാലി സ്വദേശികളില്‍ നിന്ന് മരുന്ന് പിടിച്ചെടുത്തത്. സംസ്ഥാനത്തുനിന്നും മരുന്ന് എത്തിച്ച് മാലിദ്വീപില്‍ വില്‍പന നടത്തുന്നതിന്റെ ഭാഗമായാണ് കടത്ത് എന്നാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പ്രാഥമിക നിഗമനം.

Summary: Two people have been arrested in a case of attempting to smuggle medicines illegally through Nedumbassery airport.

Related Stories

No stories found.
Times Kerala
timeskerala.com