
കോഴിക്കോട്: ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്നതിനിടയിൽ യുവാവ് പിടിയിൽ(drugs). പെരുമണ്ണ സ്വദേശി സി.കെ. ഉമ്മർ ഫാറൂഖ് (38) ആണ് പോലീസിന്റെ വലയിലായത്.
സ്കൂട്ടറിലാണ് ഇയാൾ ലഹരി വസ്തു കടത്താൻ ശ്രമിച്ചത്. പ്രതിയുടെ പക്കൽ നിന്നും പോലീസ് 17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരാങ്കാവ് പോലീസും സംയുക്തമായാണ് രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയത്.