മലദ്വാരത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം: കടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ | drugs

ഇയാളുടെ പക്കൽ നിന്നും 20 ഗ്രാം മെത്തഫിറ്റമിനാണ് പോലീസ് പിടിച്ചെടുത്തത്.
arrest
Published on

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മലദ്വാരത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു(drugs). എറണാകുളം കടുങ്ങല്ലൂർ കയന്തിക്കര തച്ചവെള്ളത്തിൽ വീട്ടിൽ റിച്ചു റഹ്‌മാൻ(34) ആണ് അറസ്റ്റിലായത്.

ഇയാളുടെ പക്കൽ നിന്നും 20 ഗ്രാം മെത്തഫിറ്റമിനാണ് പോലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തി.

പരിശോധനയിലാണ് മലദ്വാരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ആഫ്രിക്കൻ വംശജരിൽ നിന്ന്‌ വാങ്ങിയ മുന്തിയ ഇനം മയക്കുമരുന്ന് പ്രതി ഇത്തരത്തിൽ കടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com