ചിറയിൻകീഴിൽ BJP സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം: അന്വേഷണം | BJP

കതകും ഫ്ലോർമാറ്റും കത്തിക്കാനാണ് ശ്രമിച്ചത്
ചിറയിൻകീഴിൽ BJP സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം: അന്വേഷണം | BJP
Published on

തിരുവനന്തപുരം: ചിറയിൻകീഴിൽ ബി.ജെ.പി. സ്ഥാനാർത്ഥിയുടെ വീടിനുനേരെ തീയിടാൻ ശ്രമം. ചിറയിൻകീഴ് പതിനാറാം വാർഡ് പുതുക്കരി വയലിൽ വീട്ടിൽ താമസിക്കുന്ന ബി.ജെ.പി. സ്ഥാനാർത്ഥി ടിന്റു ജി. വിജയന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.(Attempt to set fire to BJP candidate's house in Chirayinkeezhu)

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ടിന്റുവും രണ്ട് കുട്ടികളും അച്ഛനും അമ്മയും മാത്രമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന ഇവർ പുറത്ത് ശബ്ദം കേട്ട് ഉണരുകയായിരുന്നു. ഈ സമയം, ഹെൽമറ്റും റെയിൻ കോട്ടും ധരിച്ച രണ്ടുപേർ വീടിൻ്റെ പിൻവശത്തായി തീ ഇടാൻ ശ്രമിക്കുന്നത് കണ്ടു.

വീടിന്റെ കതകും ഫ്ലോർമാറ്റും കത്തിക്കാനാണ് അക്രമിസംഘം ശ്രമിച്ചത്. ചിറയിൻകീഴ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് ടിന്റു ജി. വിജയൻ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com