ട്രെയിനിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം ; പ്രതി പിടിയിൽ |sexual abuse

തൃശൂർ ലോ കോളേജ് വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്.
arrest
Published on

തിരുവനന്തപുരം: ട്രെയിനിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശിനിയും തൃശൂർ ലോ കോളേജ് വിദ്യാർത്ഥിനിയുമായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

സംഭവമുണ്ടായ ഉടൻതന്നെ പെൺകുട്ടി റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ഉടൻതന്നെ പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾ ഒരു സർക്കാർ ജീവനക്കാരനാണെന്നാണ് റെയിൽവേ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പ്രതിയെ തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com