കാസർകോട്: കാസർകോട് കുമ്പളയിൽ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹെഡ് മാസ്റ്റർ അറസ്റ്റിൽ. ബാഡൂർ പദവ് സ്ക്കൂളിലെ ഹെഡ്മാസ്റ്റർ എൻ കെ സുധീർ (54) ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്.