
തിരുവനന്തപുരം : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവിനും കാമുകിക്കും ഏഴ് വര്‍ഷം കഠിന് തടവ്.അയിരൂർ ചാവർകോട് കാരുണ്യം വീട്ടിൽ നളൻ (59) കാമുകിയായ പുളിമാത്ത് വില്ലേജിൽ പാറവിളവീട്ടിൽ സുജാത (59) എന്നിവവര്‍ക്കാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി വിധിച്ചത്.
ചെമ്മരുതി വില്ലേജിൽ കോവൂർ ദേശത്ത് അരശുവിള നയനവിലാസം വീട്ടിൽ ഗീതാ നളനെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികൾക്ക് തടവിന് പുറമേ 50,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
2015 ജനുവരി രണ്ടിനാണ് സംഭവം നടന്നത്.ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി ഭർത്താവ് കാമുകിയെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതറിഞ്ഞ് അത് ചോദ്യം ചെയ്യാനായാണ് വീട്ടിലേക്കു വന്നത്.വീട്ടിലുണ്ടായിരുന്ന പ്രതികൾ യുവതിയെ ചീത്തവിളിക്കുകയും വീട്ടിൽ നിന്ന് ഇറക്കിവിടാനും ശ്രമിച്ചു.തുടർന്ന് ഭർത്താവും കാമുകിയും ചേർന്ന് പൊട്ടാസ്യം പെർമാഗനേറ്റ് യുവതിയുടെ വായിലേയ്ക്കിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.