ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം : ഒളിവിൽപ്പോയ ഭർത്താവിനായി അന്വേഷണം ഊർജ്ജിതം | Husband

ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം : ഒളിവിൽപ്പോയ ഭർത്താവിനായി അന്വേഷണം ഊർജ്ജിതം | Husband
Updated on

പാലക്കാട്: മണ്ണാർക്കാട് അലനല്ലൂർ പാലക്കാഴിയിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Attempt to kill wife, Search intensifies for absconding husband )

ആക്രമിക്കപ്പെട്ടത് 52 വയസ്സുള്ള കുഞ്ഞാത്തമ്മയാണ്. ഇവരുടെ ഭർത്താവ് കുഞ്ഞാലനാണ് ആക്രമിച്ചത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കുഞ്ഞാലൻ കത്തിയെടുത്ത് കുഞ്ഞാത്തമ്മയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ ഭർത്താവ് കുഞ്ഞാലൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾ ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും നാട്ടുകൽ പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com