
തിരുവനന്തപുരം: മധ്യവയസ്കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പേരൂര്‍ക്കട സ്വദേശി ഗോപകുമാറാണ് പിടിയിലായത്.വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് കാത്തുനിന്ന സ്ത്രീയെ ഇയാൾ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.തുടർന്ന് സ്ത്രീ നിലവിളിച്ചെങ്കിലും ഇയാൾ പീഡന ശ്രമം തുടരുകയായിരുന്നു. പിന്നാലെ ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ട ഇവർ നാട്ടുകാരെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.