മലപ്പുറത്ത് എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം | MVD

സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്
മലപ്പുറത്ത് എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം | MVD
Updated on

മലപ്പുറം: തിരൂർ പറവണ്ണയിൽ വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്താൻ ശ്രമം. സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച ശേഷം നിർത്താതെ പോയത്. (Attempt to endanger MVD officer by hitting him with a car in Malappuram)

തിരൂർ കൊടക്കൽ ഭാഗത്തുവെച്ച് കാറിന് കൈകാണിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താൻ തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് പറവണ്ണയിൽ വെച്ച് വീണ്ടും കാർ തടയുകയായിരുന്നു.

ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നിറങ്ങി കാറിനടുത്തേക്ക് ചെന്ന ഉടനെ ഡ്രൈവർ വണ്ടി വെട്ടിച്ച് മുന്നോട്ടെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥനെ ഇടിക്കത്തക്ക രീതിയിലാണ് കാർ വേഗത്തിൽ ഓടിച്ചുപോയത്. പിടിച്ചെടുക്കാൻ ശ്രമിച്ച കാർ നിയമവിരുദ്ധമായി മോഡിഫൈ ചെയ്തതാണെന്നും വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതാണെന്നും ആണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com