മീൻപിടിത്തത്തിനിടെ വയോധികനെ പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

മീൻപിടിത്തത്തിനിടെ വയോധികനെ പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ
Published on

മലപ്പുറം: വയോധികനെ പുഴയിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസൽമാൻ ആണ് പിടിയിലായത്.സംഭവം ബുധനാഴ്ച വൈകുന്നേരം ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലാണ് നടന്നത്. പുഴയോരത്ത് മീൻ പിടിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. ചെറായി സ്വദേശിയായ 70 വയസ്സുകാരൻ കുഞ്ഞാലിയെയാണ് അബ്ദുസൽമാൻ പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചത്.സംഭവത്തിൽ കേസെടുത്ത പൂക്കോട്ടുംപാടം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അബ്ദുസൽമാൻ അറസ്റ്റിലായത്.

Related Stories

No stories found.
Times Kerala
timeskerala.com