തൃശൂർ: തൃശൂർ പൂരം നടക്കുന്നതിനിടയിൽ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചതായി പാറമേക്കാവ് ദേവസ്വം പറഞ്ഞു(Thrissur Pooram). ഇതേ തുടർന്ന് ആനകൾ ഓടിയതായും ലേസറുകൾ പൂരപറമ്പിൽ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
മാത്രമല്ല; ചില സംഘടനകൾക്ക് ലേസർ അടിച്ചതിൽ പങ്കുള്ളതായി സംശയമുണ്ടെന്നും പൂരം അലോങ്കോലപ്പെടുത്താൻ ഇത്തരം സംഘടനകൾ മനഃപൂർവകം ശ്രമിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഇതിന്റെ തെളിവുകൾ നവമാധ്യമങ്ങിൽ ഇപ്പോഴും ഉണ്ടെന്നും തെളിവുകൾ നിരത്തി പോലീസിൽ പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.