

തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. വെള്ളൂർക്കോണം ലക്ഷ്മി നിവാസിൽ താമസിക്കുന്ന മുനീശ്വരിയെയാണ് ഭർത്താവ് ബിനു കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബ വഴക്കിനെത്തുടർന്നുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുനീശ്വരി നിലവിൽ ചികിത്സയിലാണ്.(Attempt to burn wife to death, Search underway for suspect)
ഇന്ന് രാവിലെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും പ്രകോപിതനായ ബിനു മുനീശ്വരിയുടെ രണ്ട് കാലുകളും അടിച്ചൊടിക്കുകയുമായിരുന്നു. പരിക്കേറ്റ് വീണ മുനീശ്വരിയുടെ ശരീരത്തിൽ ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ബിനു സ്ഥലത്ത് നിന്നും ഒളിവിൽ പോയി. കല്ലമ്പലം പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.