വയോധികയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമം ; പ്രതി അറസ്റ്റിൽ |theft arrest

തണ്ണീർമുക്കം കണ്ണങ്കര സ്വദേശിയായ അരുൺ ബാബുവിനെ(26) പോലീസ് അറസ്റ്റ് ചെയ്‌തത്‌.
arrest
Published on

ആലപ്പുഴ : വയോധികയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.മുട്ടത്തിപറമ്പ് സ്വദേശി പുത്തൻവീട്ടിൽ തങ്കമ്മ(67) യുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തണ്ണീർമുക്കം കണ്ണങ്കരസ്വദേശിയായ അഖിൽ നിവാസിൽ അരുൺ ബാബുവിനെ(26) പോലീസ് അറസ്റ്റ് ചെയ്‌തത്‌.

കഴിഞ്ഞ വെള്ളിയാഴ്ച ആണ് സംഭവം നടന്നത്.തങ്കമ്മ വൈകിട്ട് പണി കഴിഞ്ഞ് വീട്ടിലേക്ക് റോഡിലൂടെ നടന്ന് വരുമ്പോൾ പ്രതി ഇവരുടെ പിന്നാലെ സ്കുട്ടറിൽ എത്തി കഴുത്തിൽ കിടന്നിരുന്ന മാല പിടിച്ച് പറിക്കാൻ ശ്രമിക്കുകയായിരുന്നു. മാല കവരുന്നതിനായി മാലയിൽ കയറിപിടിച്ച പ്രതിയെ തങ്കമ്മ പെട്ടെന്ന് തന്നെ തള്ളുകയും ബാലൻസ് തെറ്റിയ പ്രതി ദൗത്യം ഉപേക്ഷിച്ച് ഉടനെ സ്കുട്ടറുമോടിച്ച് സ്ഥലത്ത് നിന്നും കടന്ന് കളയുകയുമായിരുന്നു.

തങ്കമ്മയുടെ പരാതിയിൽ കേസ് എടുത്ത പോലീസ് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ മണിക്കുറുകൾക്കകം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി ഉപയോഗിച്ച സ്കുട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്.

Related Stories

No stories found.
Times Kerala
timeskerala.com