എ ടി എം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമം ; പ്രതികൾ അറസ്റ്റിൽ |Arrest

നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു.
arrest
Published on

എറണാകുളം : പെരുമ്പാവൂരിൽ എ ടി എം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. തൊടുപുഴ കൊടുവേലി സ്വദേശി സുജിത്ത് എം ബാബു (26), കൊല്ലം ശൂരനാട് സ്വദേശി അനന്ദു പ്രസാദ് (24 ) എന്നിവരാണ് പിടിയിലായത്.

പുലർച്ചെ മൂന്നുമണിയോടെ മാറമ്പിള്ളിയിലുള്ള ഫെഡറൽ ബാങ്ക് എടിഎമ്മിൽ കടന്ന പ്രതികൾ സിസിടിവി ക്യാമറയുടെ വയറുകൾ മുറിക്കുന്നതിനിടെ സൈറൺ മുഴങ്ങി.തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ബാങ്ക് ജീവനക്കാരൻ ശബ്ദം കേട്ട് എഴുന്നേറ്റ് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയും പെരുമ്പാവൂർ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

ബാങ്ക് അധികൃതരുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾ സമാനമായ കുറ്റങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നും പെരുമ്പാവൂർ പോലീസ് അന്വേഷിച്ചുവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com