

ആലുവ: നടൻ ദിലീപിൻ്റെ ആലുവ കൊട്ടാരക്കടവിലുള്ള വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശിയായ ബാബുരാജിനെയാണ് പോലീസ് പിടികൂടിയത്. സംഭവം നടന്നത് ഇന്നലെ രാത്രി 12 മണിയോടെയാണ്.രാത്രി വൈകി വീടിൻ്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് ഇയാൾ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.പിടിയിലായ ബാബുരാജ് മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ബാബുരാജിനെതിരെ കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.