പാലക്കാട് : അട്ടപ്പാടിയിലേക്ക് വൻ തോതിൽ സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ നിർണായക അറസ്റ്റ്. മുഖ്യപ്രതി പോലീസിൻ്റെ പിടിയിലായി. (Attappadi Explosive seizure case arrest)
നാസർ (48) ആണ് മണ്ണാർക്കാട് പോലീസിൻ്റെ വലയിലായത്. ഇക്കഴിഞ്ഞ 13ന് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വച്ചാണ് ഓട്ടോറിക്ഷയിൽ കടത്തിയ സ്‌ഫോടക വസ്തുക്കൾ പോലീസ് പിടിച്ചെടുത്തത്.