
കോഴിക്കോട്: കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ ഒഡീഷയിൽ ഉണ്ടായ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ രംഗത്തെത്തി(Attacks on priests and nuns). ഇന്ത്യയിലെ ന്യൂനപക്ഷം വിദേശ രാജ്യത്തേക്ക് പോകണോ എന്നും ക്രിസ്ത്യാനികള്‍ യൂറോപ്പിലേക്ക് പോകണോയെന്നും ബിഷപ്പ് ആരാഞ്ഞു.
ക്രിസ്ത്യൻ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം തുടരുകയാണെന്നും പാക്കിസ്ഥാനിൽ ന്യൂനപക്ഷ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞു കേന്ദ്രം നിയമം നിർമിച്ചു ഹിന്ദുക്കൾക്ക് പൗരത്വം നൽകിയെന്നും ബിഷപ്പ് വിമർശിച്ചു. സൗര വേലി വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ സാരി വേലി കെട്ടി നടക്കുന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.