കോഴിക്കോട് കോളേജിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം : ഗുരുതര പരിക്ക്, സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ് | Student

കോളേജിനെതിരെ കുടുംബം ആരോപണം ഉന്നയിച്ചു
കോഴിക്കോട് കോളേജിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം : ഗുരുതര പരിക്ക്, സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ് | Student
Updated on

കോഴിക്കോട്: പേരാമ്പ്രയിൽ സീനിയർ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. ബി.കോം. അവസാന വർഷത്തിന് പഠിക്കുന്ന വിദ്യാർത്ഥിയെ പ്രതി ചേർത്താണ് പേരാമ്പ്ര പോലീസ് കേസെടുത്തിരിക്കുന്നത്.(Attack on student at College in Kozhikode, gets Seriously injured)

തടഞ്ഞുനിർത്തി മർദിച്ചതിനും മർദനത്തെ തുടർന്ന് എല്ലിന് ക്ഷതം സംഭവിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ ഇന്നലെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. ബി.കോം. രണ്ടാം വർഷം ഫിനാൻസ് വിദ്യാർത്ഥിയെയാണ് ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ വലത് കണ്ണിന് താഴെയുള്ള എല്ലുകൾ പൊട്ടിയ ഇയാൾ, ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

സംഭവത്തിന് റാഗിംഗ് സ്വഭാവം ഉണ്ടായിട്ടും ഈ രീതിയിൽ പോലീസിനെ അറിയിക്കുന്നതിൽ കോളേജിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ജൂനിയർ വിദ്യാർത്ഥിയുടെ കുടുംബം ആരോപിച്ചു. കോളേജ് അധികൃതർ സംഭവം റാഗിംഗ് പരാതിയായി പരിഗണിച്ചില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ നൽകാൻ കോളേജ് വിസമ്മതിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.രണ്ടാം വർഷ വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com